സ്വയംതൊഴിൽ പദ്ധതി: അപേക്ഷകൾ ക്ഷണിച്ചു


`മലപ്പുറം: പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ, മിൽമയുമായി ചേർന്ന് പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതർക്കായി നടപ്പിലാക്കുന്ന സ്വയംതൊഴിൽ പദ്ധതിയിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

18 മുതൽ 60 വയസ്സ് വരെ പ്രായമുള്ള സംരംഭകത്വ ഗുണമുള്ളവർക്ക് പദ്ധതിയിൽ അപേക്ഷിക്കാം.


പാലിനും അനുബന്ധ ഉൽപ്പന്നങ്ങൾക്കും വിപണനസാധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങളിൽ ‘മിൽമ ഷോപ്പി’ / ‘മിൽമ പാർലർ’ ആരംഭിക്കുന്നതിനാണ് അവസരം നൽകുന്നത്. കോർപ്പറേഷന്റെ നിബന്ധനകൾക്ക് വിധേയമായി വായ്പ അനുവദിക്കും. വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ച് വർഷം ആയിരിക്കും.


കോർപ്പറേഷനും മിൽമ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കാൻ അനുമതി നൽകുക. ആവശ്യമായ സ്ഥലവും കെട്ടിടവും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും അപേക്ഷകർ തന്നെ ഒരുക്കേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് സംരംഭം സുഗമമായി നടത്തുന്നതിനാവശ്യമായ സാങ്കേതിക സഹായം മിൽമ വഴി ലഭ്യമാക്കും. കൂടാതെ ഫ്രീസർ, കൂളർ തുടങ്ങിയ ഉപകരണങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നതാണ്.


പദ്ധതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷന്റെ മലപ്പുറം ഓഫീസിൽ ലഭ്യമാണ്.


ഫോൺ: 0483 2731496

Post a Comment

Thanks

أحدث أقدم