ക്യാമ്പ് ഓർമ്മയ്ക്കായി ചുമർചിത്രം സമർപ്പിച്ച് എൻ.എസ്.എസ് സംഘം



കക്കാട്: തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കക്കാട് ജി.എം.യു.പി സ്കൂളിലും കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലും ക്യാമ്പ് ഓർമ്മ അടയാളപ്പെടുത്തുന്ന ചുമർചിത്രം സമർപ്പിച്ചു. വർഷങ്ങളായി എൻ.എസ്.എസ് ക്യാമ്പ് നടക്കുന്ന വിദ്യാലയങ്ങളിൽ ക്യാമ്പിന്റെ സ്മരണയായി ചുമർചിത്രങ്ങൾ ഒരുക്കുന്ന പതിവിന്റെ ഭാഗമായാണ് ഈ സംരംഭം.


വിദ്യാലയത്തിലെ ചിത്രകല അധ്യാപകൻ സുബൈർ മക്കരപ്പറമ്പിന്റെ നേതൃത്വത്തിലാണ് ചുമർ ചിത്രരചന പൂർത്തിയാക്കിയത്. ക്യാമ്പ് ഓഫീസർമാരായ പി. ഇസ്മായിലും ആയിശാബി ടീച്ചറും നൽകിയ ശിക്ഷണത്തിലും മാർഗനിർദേശത്തിലും ക്യാമ്പ് പ്രവർത്തനങ്ങൾ നടന്നു. മറ്റ് അധ്യാപകരുടെ സജീവ സാന്നിധ്യവും സഹകരണവും ക്യാമ്പിന്റെ വിജയത്തിന് ശക്തമായ പിന്തുണയായി.


ചുമർചിത്ര സമർപ്പണം സ്കൂൾ മാനേജർ എം.കെ. ബാവ സാഹിബ് നിർവഹിച്ചു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിം കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, അബ്ദുൽ അസീസ് മാസ്റ്റർ, കൗൺസിലർ കെ.പി.സി രാജീവ് ബാബു, സിദ്ധീഖ് തെങ്ങിലാൻ, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ, ചിത്രകലാ അധ്യാപകൻ സുബൈർ മക്കരപ്പറമ്പ്, ജൈസൽ കക്കാട് പ്രസംഗിച്ചു.അധ്യാപകരായ ടി. സാലിം, സുഹൈൽ മയ്യേരി, കെ.വി. സാബിറ, യു.ടി. അബൂബക്കർ, മുനീർ താനാളൂർ, പി.വി. ഹുസൈൻ, കെ.കെ. നുസ്റത്ത്, പി. ജാഫർ, ടി. ഫഹീദ, ഇ.എം. സൗദ, ഹാരിഷ് ബാബു, അസ്സൻകോയ, പി.പി. ഫൈസൽ അലി, ടി.സി. നാസർ, കെ. ഹുസൈൻ കോയ, മുഹമ്മദലി ജൗഹർ, സി.എച്ച്. സുമൈറ, കെ.ടി. നജീബ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Thanks

أحدث أقدم