മദീന- മദീനക്ക് സമീപം കഴിഞ്ഞ ദിവസം വൈകീട്ട് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
അപകടത്തിൽ മരിച്ച മലപ്പുറം നടുവത്ത് കളത്തിൽ ജലീലി (52)ൻ്റെ മകൾ ഹാദിയ ഫാത്തിമ(9) ആണ് ഇന്ന് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ ജലീലിന്റെ ഭാര്യ ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ ആദിൽ (13) മാതാവ് മൈമൂനത്ത് കാക്കേങ്ങൽ എന്നിവർ മരിച്ചിരുന്നു. നാലു പേരുടെയും മൃതദേഹം ഇന്ന് രാവിലെയാണ് മദീനയിലെ ജന്നത്തുൽ ബഖീഇൽ മറവു ചെയ്തത്.
ജിദ്ദയിലെ അസ്കാൻ (കൂട്ട ബിൽഡിങ്ങിൽ) താമസിക്കുന്ന ജലീലും കുടുംബവും അബഹയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പുല്ല് വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്
إرسال تعليق
Thanks