| PSMO കോളേജിൽ വെച്ച് നടക്കുന്ന ദേശീയ സെമിനാറിൽ ഡോ. പി കെ പോക്കർ മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു |
തിരൂരങ്ങാടി: തിരൂരങ്ങാടി PSMO കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിൻ്റെയും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെയും നേതൃത്വത്തിൽ തിരൂരങ്ങാടി PSMO കോളേജിൽ വെച്ച് നടത്തുന്ന ദ്വി ദിന ദേശീയ സെമിനാറിന് തുടക്കമായി.
Topographies of being: Human, post human and beyond എന്ന ശീർഷകത്തിൽ നടക്കുന്ന സെമിനാർ PSMO കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ ജനാബ് എംകെ ബാവ ഉദ്ഘാടനം ചെയ്തു.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ഡോ. പികെ പോക്കർ മുഖ്യ പ്രഭാഷണം നടത്തി. ഡിപ്പാർട്ട്മെൻ്റ് ഹെഡ് ജസിൻ താജ് അധ്യക്ഷയായ ചടങ്ങിൽ സി അബ്ദുൽ സലാം സ്വാഗതം പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഗവേഷകരും അധ്യാപകരും വ്യത്യസ്ത ശീർഷകത്തിൽ വിഷയങ്ങളവതരിപ്പിക്കും.
إرسال تعليق
Thanks