ലഹരിക്കെതിരെ ശക്തമായ സന്ദേശം; വിസ്‌ഡം സ്റ്റുഡൻ്റ്സ് അൽവാൻ ക്യാമ്പ് ശ്രദ്ധേയമായി


മാതാംകുളം: ഇന്നത്തെ വിദ്യാർഥി സമൂഹം ലഹരിയിലേക്ക് വഴുതിപ്പോകുന്ന സാഹചര്യത്തിൽ, ലഹരിവിരുദ്ധ ബോധവത്കരണവും വ്യക്തിത്വവികസനവും ലക്ഷ്യമിട്ട് വിസ്‌ഡം സ്റ്റുഡൻ്റ്സ് പെരുവള്ളൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാതാംകുളം സലഫി മസ്ജിദിൽ ഏകദിന അൽവാൻ വിദ്യാർഥി ക്യാമ്പ് സംഘടിപ്പിച്ചു.

ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പ് പള്ളിക്കൽ പഞ്ചായത്ത് വാർഡ് മെമ്പർ അബ്ദുൽ റഷീദ് അമ്പലഞ്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഇസ്ഹാഖ് പി.പി അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ ലഹരിയോട് “ഇല്ല” പറയേണ്ടതിന്റെ ആവശ്യകത, നല്ല സൗഹൃദവലയം തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം, അതിരുവിടുന്ന ആഘോഷങ്ങൾ ലഹരിയിലേക്കും പഠനലക്ഷ്യങ്ങളിൽ നിന്നുള്ള വഴിതെറ്റലിലേക്കും നയിക്കുന്നതിനെ കുറിച്ചുള്ള ബോധവത്കരണം എന്നിവ നടത്തി.

മുനവ്വർ സ്വലാഹി, മൻസൂർ സ്വലാഹി, ത്വാഹാ റഷാദ്, അൻവർ മദനി, നൗഫൽ ഒട്ടുമ്മൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. അനസ് പി.ടി., അബ്ദുസ്സലാം, യഹിയ കെ, യാസിർ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർഥികൾക്ക് അറിവും ആത്മവിശ്വാസവും നൽകുന്ന, ലഹരിമുക്തമായ ഭാവിക്കുള്ള ശക്തമായ സന്ദേശമായി ക്യാമ്പ് മാറിയതായി സംഘാടകർ അറിയിച്ചു.

Post a Comment

Thanks

أحدث أقدم