തിരൂരങ്ങാടി: നഗരസഭ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു. ഷാഹിന തിരുനിലത്ത് വാർഡ് 4 മുസ്ലിം ലീഗ് (വികസന കാര്യം)
ഇഖ്ബാൽ കല്ലുങ്ങൽ വാർഡ് 12 ) മുസ്ലിം ലീഗ് (ക്ഷേമകാര്യം) സി.പി.സുഹ്റാബി വാർഡ് 20 കോൺഗ്രസ് (ആരോഗ്യം) വി. വി.അബു വാർഡ് 36കോൺഗ്രസ് (പൊതുമരാമത്ത് ) കെ. കെ. റിഫാ ഫത്താഹ് വാർഡ് 13 മുസ്ലിം ലീഗ് (വിദ്യാഭ്യാസം) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ഇതിൽ ഇഖ്ബാൽ കല്ലുങ്ങൽ 2015ൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായും 2020ൽ വികസന കാര്യ സ്റ്റാൻ്റിംഗ് ചെയർമാനായി പ്രവർത്തിച്ചു,സിപി സുഹ്റാബി 2015ൽ ആരോഗ്യ ചെയർപേഴ്സണായും 2020ൽ ഡെപ്യൂട്ടി ചെയർപേഴ്സൺ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായും വി. വി .അബു 2015ൽ
പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

إرسال تعليق
Thanks