ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം


തൃശ്ശൂർ: ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട സ്വദേശി ആഫിദ(28) ആണ് മരിച്ചത്. കൊടകര വെള്ളിക്കുളങ്ങര റോഡിൽ ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. ആഫിദ ഓടിച്ചിരുന്ന സ്‌കൂട്ടർ മറ്റൊരു ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആഫിദ റോഡിൽ തെറിച്ചു വീണു. ഈ സമയത്ത് ഇതുവഴി വന്ന ബസ് ആഫിദയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.


സംഭവസ്ഥലത്ത് വച്ചു തന്നെ ആഫിദ മരിച്ചിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് സ്ഥലത്ത് കുറച്ച് സമയം ഗതാഗതം തടസപ്പെട്ടു. പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി ഗതാഗതം പൂർവസ്ഥിതിയിലാക്കി. പോസ്റ്റ്മോർട്ടത്തിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതാണ്. സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم