ചേളാരിയിൽ ഗോഡൗണിന് തീപിടിത്തം
ആർക്കും പരിക്കില്ല; ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുന്നു
ചേളാരി: താഴെ ചേളാരിയിലെ സ്കൂളിന് സമീപമുള്ള ഒരു ഗോഡൗണിൽ ഇന്ന് തീപിടിത്തം ഉണ്ടായി. പ്ലൈവുഡ് ഉപയോഗിച്ച് ഫർണിച്ചറും പെട്ടികളും നിർമ്മിക്കുന്ന ഗോഡൗണിലാണ് തീ പടർന്നത്. അല്പസമയം മുൻപ് തീ ആളിക്കത്തുന്ന നിലയിലായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സംഘം ഉടൻ സ്ഥലത്തെത്തി തീയണക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ വൻ നാശനഷ്ടം ഉണ്ടായിട്ടുണ്ടോയെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമായിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം നിലവിൽ വ്യക്തമല്ല.
റിപ്പോർട്ട്: ജസീൽ മലബാർ
Post a Comment
Thanks