തിരൂരങ്ങാടി: നഗരസഭാ ചെയർ പേഴ്സണായി ഹബീബ ബഷീറിനെയും വൈസ് ചെയർമാനായി എം.അബ്ദുറഹ്മാൻ കുട്ടിയെയും തെരഞ്ഞെടുക്കാൻ മുസ്ലിം ലീഗ് കമ്മറ്റി തീരുമാനിച്ചു. ഇരുപത്തിയഞ്ചാം ഡിവിഷനിൽ നിന്ന് നിലവിലെ വൈസ് ചെയർ പേഴ്സൺ ലീഗ് വിമത സുലൈഖ കാലൊടിയെ 85 ന് വോട്ടിന് പരാജയപ്പെടുത്തിയാണ് ഹബീബ ബഷീർ തെരഞ്ഞെടുക്കപ്പെട്ടത്. ആറാം തവണയാണ് ഇവർ ജനപ്രതിനിധിയാവുന്നത്.
തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് മുൻ പ്രസിഡണ്ടും തിരൂരങ്ങാടി നഗരസഭ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ എം.അബ്ദുറഹ്മാൻ കുട്ടി ഇത് രണ്ടാം തവണയാണ് നഗരസഭ വൈസ് ചെയർമാനാവുക. നേരത്തെ തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും പ്രഥമ നഗരസഭയുടെ വൈസ് ചെയർമാൻ പദവിയും വഹിച്ചിട്ടുണ്ട്. നഗരസഭ 31-ാം ഡിവിഷനിൽ നിന്നും 291 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അബ്ദുറഹ്മാൻ കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks