ഓട്ടത്തിനിടെ ആഡംബര കാർ കത്തിനശിച്ചു


കോഴിക്കോട് : തൊണ്ടയാട് സിഗ്നലിന് സമീപം ഓട്ടത്തിനിടയിൽ ആഡംബരക്കാർ കത്തിനശിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന കാറാണ് കത്തിനശിച്ചത്.


വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബീച്ച്, വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേനകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. കാർ ഏകദേശം പൂർണമായും കത്തിനശിച്ചിരുന്നു.


മുക്കം സ്വദേശി വിനയ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. ഇദ്ദേഹത്തിന്റെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. ഓട്ടത്തിനിടയിൽ ആദ്യം ബോണറ്റിൽനിന്ന്് പുക ഉയർന്നാണ് തീപിടിച്ചത്. ലാപ്‌ടോപ്പും മൊബൈലും നശിച്ചു. സിഗ്നലിന് സമീപത്തെ സർവീസ് റോഡിൽ നിർത്തിയ വണ്ടിയിലെ തീ അണയ്ക്കാൻ നാട്ടുകാരാണ് ആദ്യം സ്ഥലത്തെത്തിയത്.

Post a Comment

Thanks

Previous Post Next Post