ഒഴൂർ അയ്യായയിൽ മുസ്ലിം ലീഗ് ഓഫീസിന് തീയിട്ടു




ഒഴൂർ അയ്യായ ജുമുഅത്ത് പള്ളിക്ക് സമീപം ശിഹാബ് തങ്ങൾ സ്മാരക ഓഫീസിന് കഴിഞ്ഞ ദിവസം രാത്രി തീയിട്ടതായി കണ്ടു. വെള്ളിയാഴ്‌ച്ച രാത്രി രണ്ട് മണിക്ക് ശേഷം ഓഫീസിന്റെ ഷട്ടർ പൊക്കി പെട്രോൾ ഒഴിച്ചാണ് തീ കൊളുത്തിയതെന്നാണ് പ്രാഥമിക വിവരം.



ജുമുഅത്ത് പള്ളിയിലേയും ഓഫീസിനടുത്തുള്ള വീടിന്റെയും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് സംഭവം തീ കൊളുത്തിയായി മനസ്സിലാക്കുന്നു. ഇന്ന് രാവിലെ പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഡിഎഫ് നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി കാര്യങ്ങളുടെ നിജസ്ഥിതി വിലയിരുത്തുകയാണ്.

Post a Comment

Thanks

Previous Post Next Post