മലപ്പുറം: യു.ഡി.എഫ്, എൽ. ഡി.എഫ് മുന്നണി ബന്ധമില്ലാതെ ജില്ലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളായി മത്സരിക്കുന്നവരും ഏറെ. വെൽഫെയർ പാർട്ടി യു.ഡി. എഫുമായി സഹകരിച്ചും അല്ലാ തെയും ജില്ലയിൽ മത്സരിക്കുന്നുണ്ട്. പിഡിപി ഇടതുമുന്നണിയുമായി സഹകരിക്കുമ്പോൾ. എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിക്കുന്നു.
ജില്ലയിൽ എസ്.ഡി.പി.ഐ 398 തദ്ദേശ വാർഡുകളിലേക്കും,പി.ഡി.പി 54 വാർഡുകളിലേക്കും ആംആദ്‌മി പാർട്ടി 35 ഇടത്തും മത്സരി ക്കുന്നുണ്ട്.
എസ്.ഡി.പി.ഐക്ക് 398 സ്ഥാനാർഥികൾ
എസ്.ഡി.പി.ഐക്കായി ജി ല്ലയിൽ തദ്ദേശ സ്ഥാപനങ്ങളി ലെ വാർഡുകളിലേക്ക് മത്സ രിക്കുന്നത് 398 സ്ഥാനാർഥികളാണ്. പഞ്ചായത്തുകളിലേക്ക് 285, നഗരസഭകളിലേക്ക് 51 സ്ഥാനാർഥികളുമുണ്ട്. വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ 50 ഡിവിഷനിലേക്കും സ്ഥാ നാർഥികളെ നിർത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് 12 ഡി വിഷനുകളിൽ സ്ഥാനാർഥിക ളുണ്ട്. വഴിക്കടവ്, ഏലംകുളം തവനൂർ, ചങ്ങരംകുളം, മംഗലം,പുത്തനത്താണി, പൊന്മു ണ്ടം,നന്നമ്പ്ര, വേങ്ങര, തേഞ്ഞി പ്പലം, വാഴക്കാട്, തൃക്കലങ്ങോ ട് എന്നീ ഡിവിഷനുകളിലാണ് എസ്.ഡി.പി.ഐ സ്ഥാനാർഥികൾ മത്സരിപ്പിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്ക് ജില്ലയിൽ പത്ത് അംഗങ്ങളുണ്ടായിരുന്നു. 24 വാർഡുകളിൽ ഒന്നുമുതൽ 50 വരെ വോട്ടുകളുടെ വ്യത്യാസ ത്തിലാണ് അംഗങ്ങളുടെ പരാജയം. സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനാകുമെന്നുള്ള പ്രതീക്ഷയിലാണ് എസ്.ഡി.പി.ഐ.
പി.ഡി.പിക്ക് 54 സ്ഥാനാർഥികൾ
പി.ഡി.പിയുടെ 54 സ്ഥാനാർഥികളാണ് ഇത്തവണ മത്സരി ക്കുന്നത്. ജില്ലാപഞ്ചായത്ത് ചങ്ങരംകുളം, പൊന്മുണ്ടം ഡിവിഷനിൽ നിന്നാണ് പി.ഡി.പി സ്ഥാനാർഥികൾ ഒറ്റക്ക് ജനവിധി തേടുന്നത്. പഞ്ചായത്തുകളിലും നഗരസഭകളിലുമായി 48 പേർ മത്സര രംഗത്തുണ്ട്. ഇതിൽ 9 ഇടങ്ങളിൽ പാർട്ടി ചിഹ്നത്തിലും 39 വാർഡുകളിൽ സ്വതന്ത്ര ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൽ നാലിടത്തും സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. ജില്ലയിലെവിവിധ പ്രദേശിക മുന്നണികളു ടെ സ്ഥാനാർഥികളുടെ കൂടെയാണ് മിക്കയിടത്തും മത്സമം. തിരൂരങ്ങാടിയിൽ ടീം പോസിറ്റീവ്, പരപ്പനങ്ങാടി, മുന്നിയൂർ എന്നിവിടങ്ങളിൽ ജന കീയ വികസന മുന്നണി, നന്നംബ്രയിൽ സേവ് നന്നമ്പ്ര തുടങ്ങിയ പേരുകളിൽ ചേർന്നാണ് നിൽക്കുന്നത്. കഴിഞ്ഞ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ പി.ഡി.പിക്ക് ജില്ലയിൽ ലഭിച്ചിരുന്നു.
ആംആദ്‌മി പാർട്ടി 35 ഇടത്ത്
ജില്ലയിൽ ആംആദ്മി പാർട്ടിയുടെ 35 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കാണ് വേങ്ങര, പൊന്മുണ്ടം, നന്നംബ്ര ഡിവിഷനുകളിലേക്കാണ് മത്സരിക്കുന്നത്. പഞ്ചാ യത്ത്, നഗരസഭകളിലുമായി 28 വാർഡുകളിലേക്കും സ്ഥാനാർത്ഥികൾ ഉണ്ട്.അരീക്കോട്, മലപ്പുറം ഡിവിഷനുകളിൽ ഓരോ സ്ഥാനാർത്ഥികളും . ബ്ലോക്ക് പഞ്ചായ വിഷനിൽ ഓരോ സ്ഥാനാർഥി കളും വണ്ടൂർ ബ്ലോക്കിൽ രണ്ട് സ്ഥാനാർഥികളും മത്സരത്തിനുണ്ട്.
പാർട്ടി ചിഹ്നത്തിലെല്ലാതെ മൂന്ന് സ്വതന്ത്രരും ഇവരെ കൂടാ തെ മത്സരിക്കുന്നു.
വെൽഫെയർ 190സീറ്റിൽ
വെൽഫെയർ പാർട്ടി ജില്ലയിൽ യുഡി. എഫ്മായി സഹകരിച്ചുo അല്ലാതെയും 190 ലേറെ മത്സര രംഗത്തുണ്ട്. ജില്ലയിലെ പഞ്ചായത്ത്, നഗരസഭ,ബ്ലോക്ക് പഞ്ചായത്തുകളിലായി വെൽ ഫെയർ പാർട്ടി മുന്നണിയായും പ്രാദേശിക സംഖ്യമായും സഹകരിച്ച് 40 സീറ്റുകളിലാണ് മത്സരിക്കുന്നത്- പെരിന്തൽമണ്ണ, കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരുരങ്ങാടി, വളാഞ്ചേരി, തിരൂർ നഗരസഭകളിലും, നന്നമ്പ്ര പഞ്ചായത്തിലും യു ഡി എഫ് സഹകരണത്തിൽ സ്ഥാ നാർഥികളുണ്ട്
إرسال تعليق
Thanks