തിരൂരങ്ങാടി: യൂണിറ്റി ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് തിരൂരങ്ങാടിയുടെ ആഭിമുഖ്യത്തിൽ ബി.ആർ.സി പരപ്പനങ്ങാടി, എം.കെ.ച്ച് ഹോസ്പിറ്റൽ, പി സ് എം ഒ അലുംനി അസോസിയേഷൻ, കോളേജ് NSS യൂനിറ്റ്, ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടി എന്നിവരുടെ സഹകരണത്തോടെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കിടപ്പിലായ കുട്ടികൾക്കായി ‘കരുത്തായി, കാവലായി’ എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹസംഗമവും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറോളം കിടപ്പിലായ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
പി.എസ്.എം.ഒ.സി അലുമിനി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി.പി. മുസ്തഫ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ ചെയർപേഴ്സൺ ഹബീബ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റി ഫൗണ്ടേഷൻ പ്രസിഡന്റ് ഇസ്മായിൽ കൂളത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.എസ്.എം.ഒ കോളേജ് മാനേജർ എം.കെ. ബാവ മുഖ്യപ്രഭാഷണം നടത്തി. ബി.ആർ.സി ഡയറ്റ് ഫാക്കൽറ്റി നിഷ പന്താവൂർ, പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ. നിസാമുദ്ദീൻ, അലുമിനി ജനറൽ സെക്രട്ടറി കെ.ടി. ഷാജു, എം.കെ.എച്ച് ഹോസ്പിറ്റൽ സി.ഇ.ഒ അഡ്വ. നിയാസ്, ഡിവിഷൻ കൗൺസിലർ ഷാഹുൽ ഹമീദ്, അബ്ദുൽ അമർ, ലയൺസ് ക്ലബ്ബ് തിരൂരങ്ങാടി പ്രസിഡന്റ് ജാഫർ ഓർബിസ്, ഡോ. സ്മിതാ അനി, ബി.ആർ. സി ട്രെയിനർ സുധീർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സംഗമത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ് എം.സി റജീന, സുബൈർ മാസ്റ്റർ എന്നിവരുടെ ബോധവൽക്കരണ ക്ലാസ്സും കുട്ടികൾക്കായി ഗാനവിരുന്നും, മജീഷ്യൻ MV റഷീദിൻ്റെ മാജിക് ഷോ, ഫാഷൻ ഷോ എന്നീ വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി. സ്നേഹ സംഗമം സംഘടിപ്പിച്ച യൂനിറ്റി ഫൗണ്ടേഷൻ പ്രവർത്തകർക്കും പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് (NSS) വളന്റിയർമാർക്കുള്ള സ്നേഹാദരം ബി.ആർ.സി അധികൃതർ നൽകി. കുട്ടികൾക്കുള്ള സ്നേഹോപഹാരങ്ങൾ സീനത്ത് സിൽക്സ് & സാരീസ് കോട്ടക്കൽ ചെയർമാൻ എം. അബ്ദുൽ ജലീൽ, ഓർബിസ് എം.ഡി ജാഫർ ഓർബിസ് എന്നിവർ വിതരണം ചെയ്തു.
ചടങ്ങിൻ്റെ ഭാഗമായി കിടപ്പിലായ കുട്ടികളുടെ പoന കാര്യങ്ങളിൽ സ്തുത്യർഹമായ സേവനം ചെയ്യുന്ന ബി ആ ർ സി പരപ്പനങ്ങാടിയിലെ 22 സ്പെഷൽ എഡ്യൂക്കേറ്റർമാരേ ഖദീജാ ഫാബ്രിക്സ് എം. ഡിയും മുനിസിപ്പൽ കൗൺസിലറുമായ എം.ൻ നൗഷാദ്, ആമിയാ ഗോൾഡ് എം.ഡി സൽമാൻ, തൈക്കാടൻ ഷാഫി എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.
സംഗമത്തോടനുബന്ധിച്ച് എം.കെ.ച്ച് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ചെക്കപ്പും നടത്തി.
ജീവിതത്തിൽ അപൂർവ്വമായി മാത്രം പുറംലോകം കാണാൻ അവസരം ലഭിക്കുന്ന കുട്ടികൾക്ക് പാട്ടും കളികളുമായി ഒത്തുചേരാൻ ലഭിച്ച ഈ നിമിഷങ്ങൾ ഏറെ സന്തോഷം പകർന്നു. സമഗ്ര ശിക്ഷാ കേരളം (SSK) മലപ്പുറം ജില്ല, എം.കെ.എച്ച് ഹോസ്പിറ്റൽ, പി.എസ്.എം.ഒ.സി അലുമിനി അസോസിയേഷൻ, ലയൺസ് ക്ലബ്ബ് തിരൂരങ്ങാടി, പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ സഹകരണവും പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചു. എൻ.എസ്.എസ് ടീമിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിന് യൂണിറ്റി ഫൗണ്ടേഷൻ സെക്രട്ടറി ഫൈസൽ സമീൽ നന്ദി രേഖപ്പെടുത്തി

إرسال تعليق
Thanks