താനൂർ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് - സഹയാനം ബി ആർ സിയിൽ തുടങ്ങി. നഗരസഭാധ്യക്ഷ നസ്‌ല ബഷീർ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ ആദ്യദിനം അഭിനയിക്കാം, സിനിമ പിടിക്കാം, അർത്തുല്ലസിക്കാം എന്നീ സെഷനുകൾ നടന്നു. അവസരങ്ങൾ ഉറപ്പുവരുത്താനും അനുഭവങ്ങൾ ഒരുക്കാനുമായി ബി ആർ സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ 38 വിദ്യാർത്ഥികൾ പങ്കെടുത്തു.
വാർഡ് കൗൺസിലർ ബേബി ശങ്കർ, എ ഇ ഒ സുമ ടി എസ്, ഡി പി ഒ സുരേഷ് കോളശ്ശേരി, ബി പി സി റിയോൺ ആന്റണി, വിനോദ്, ബിജുപ്രസാദ് എൻ വി, സുനീർ ബാബു എന്നിവർ സംസാരിച്ചു. ഷാജി കാക്കൂർ, ശരത് പി കൃഷ്ണൻ എന്നിവർ സെഷനുകൾ കൈകാര്യം ചെയ്തു. പ്രശാന്ത് മണിമേളം, റാണി പ്രദീപ്, ചിന്മയ എന്നിവരുടെ സംഗീതനിശയും കുട്ടികൾ തയ്യാറാക്കിയ തിരക്കഥ ഉപയോഗിച്ച് ഷോർട് ഫിലിം നിർമ്മാണവും നടന്നു.

إرسال تعليق
Thanks