കരിപ്പൂരിലിറങ്ങേണ്ട എയർഇന്ത്യ തകരാറിലായി; വിമാനം ഇറക്കിയത് നെടുമ്പാശേരിയിൽ


ജിദ്ദയിൽ നിന്നും കരിപ്പൂരിലിറങ്ങേണ്ട വിമാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിലിറക്കി. രാവിലെ 9.10ന് എത്തേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ്  നെടുമ്പാശ്ശേരിയിലിറക്കിയത്.


വിമാനത്തിൽ 160 യാത്രക്കാരാണുണ്ടായിരുന്നത്. വിമാനത്തിന്റെ ടയറുകൾ പൊട്ടി. ലാൻഡിങ് ഗിയറിനും തകരാർ സംഭവിച്ചു.


തകരാർ പരിഹരിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് സിയാൽ അധികൃതർ. തകരാർ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ യാത്രക്കാരെ റോഡ് മാർഗം കരിപ്പൂരിലേക്കെത്തിക്കുമെന്നും അധികൃതർ.

Post a Comment

Thanks

Previous Post Next Post