തിരൂരങ്ങാടി | കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്രയുടെ ഭാഗമായി എസ് ജെ എം വെസ്റ്റ് ജില്ലാ കമ്മിറ്റി ഈ മാസം 30ന് 53 കേ ന്ദ്രങ്ങളിൽ മുഅല്ലിം റാലി സം ഘടിപ്പിക്കും.
പ്രചാരണത്തിന്റെ ഭാഗമായി ഈ മാസം 21ന് മദ്റസ വിദ്യാർഥികളുടെ അസംബ്ലി, എസ് ബി എസ് ഊടുവഴി യാത്ര, സൈക്കിൾ റാലി എന്നിവയും സംഘടിപ്പിക്കും.
അടുത്ത മാസം 10ന് ലീഡ് കോൺ (ട്രെയിനിംഗ് ക്യാമ്പ്) സംഘടിപ്പിക്കും. മേഖല ക്യാബിനറ്റ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളാണ് ഇതിലെ പ്രതി നിധികൾ.
ഇത് സംബന്ധമായി നടന്ന വെസ്റ്റ് ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡൻ്റ് കെ പി എച്ച് തങ്ങൾ അധ്യക്ഷത വഹി
ച്ചു. സയ്യിദ് ഹസൻ ബുഖാരി അഹ്‌സനി പ്രാർഥന നടത്തി.
ടി ടി മുഹമ്മദ് ബദവി, ഇബ്റാ ഹിം സഖാഫി, മജീദ് മുസ്ലി യാർ, കുഞ്ഞുമുഹമ്മദ് അഷ്റ ഫി, ഫിറോസ് സഖാഫി വിഷയങ്ങൾ അവതരിപ്പിച്ചു. അബ്ദുർറഹ്മാൻ മുസ്ലിയാർ, മുഹമ്മദലി മുസ്ലിയാർ, ജബ്ബാർസഖാഫി, ഉമർ മുസ്‌ലിയാർ
സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ജബ്ബാർ ബാഖവി സ്വാഗതവും സ്വാദിഖ് സഖാഫി നന്ദിയും പറഞ്ഞു
Post a Comment
Thanks