പോറ്റിയെ കേറ്റിയെ’ പാരഡിയിൽ കേസെടുത്ത് പൊലീസ്‌, ഗാനരചയിതാവ് ഉൾപ്പെടെ നാല് പ്രതികൾ


‘പോറ്റിയെ കേറ്റിയെ’ പാരഡിയിൽ നാലുപേർക്കെതിരെ സൈബർ പോലീസ് കേസെടുത്തു. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും എഫ്‌ഐആറില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്.


ശബരിമല സ്വർണക്കൊള്ള പരാമർശിക്കുന്ന പാരഡി ഗാനത്തിന് എതിരെ കേസെടുക്കാമെന്ന് പൊലീസ് റിപ്പോർട്ട് വന്നിരുന്നു. സൈബർ ഓപ്പറേഷൻസ് വിഭാഗമാണ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം നിലനിൽക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.വരികളിൽ മതവിദ്വേഷം വ്രണപ്പെടുത്തി എന്ന കുറ്റം നിലനിൽക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.


‘പോറ്റിയേ കേറ്റിയെ’ എന്ന പാരഡി പ്രചാരണ ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നും അത് ഭക്തര്‍ക്ക് വേദന ഉണ്ടാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

Post a Comment

Thanks

Previous Post Next Post