കോഴിക്കോട്: കേരളത്തിലെ ബോർഡിൽ രജിസ്റ്റർ ചെയ്ത വഖ്ഫ് സ്ഥാപനങ്ങൾക്ക് വേണ്ടി കേരള സംസ്ഥാന വഖ്ഫ് ബോർഡ് നൽകിയ ഹരജിയിലാണ് ഉത്തരവ്. വഖ്ഫ് മുത്തവല്ലിമാർ 3 മാസത്തിനുള്ളിൽ ഉമീദ് പോർട്ടലിൽ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്.
മേൽ വിവരങ്ങൾ അടുത്ത 2 മാസത്തിനുള്ളിൽ പരിശോധിച്ച് അംഗീകരിക്കേണ്ട ചുമതല വഖ്ഫ് ബോർഡിന് ഉള്ളത് കൊണ്ട് 3 മാസത്തിനുള്ളിൽ തന്നെ വഖ്ഫ് മുതവല്ലിമാർ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന നടപടികൾ പൂർത്തീകരിക്കേണ്ടതാണ്.
കൂടാതെ ബോർഡിൽ ഇത് വരെ രജിസ്റ്റർ ചെയ്യാതിരുന്ന വഖ്ഫ് സ്ഥാപനങ്ങൾക്കും രെജിസ്ട്രേഷന് വേണ്ടി “ന്യൂ വഖ്ഫ്“ ഓപ്ഷൻ വഴി പോർട്ടലിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Post a Comment
Thanks