'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല


തിരുവനന്തപുരം തദ്ദേശതെര‍ഞ്ഞെടുപ്പിൽ വൈറലായ പാര‍ഡിഗാനം ‘പോറ്റിയേ കേറ്റിയേ’ പാട്ടിൽ യുടേണ്‍ എടുത്ത് സര്‍ക്കാര്‍. പുതിയ കേസ് വേണ്ടെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദേശം. കഴിഞ്ഞ ദിവസം എടുത്ത കേസിൽ മെല്ലെപ്പോക്കെന്ന സമീപനമാണ് സര്‍‌ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.


  പാട്ടിൽ കൂടുതൽ കേസ് വേണ്ടെന്ന് എഡിജിപി ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ‌ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്

Post a Comment

Thanks

أحدث أقدم