സംവരണം; മൂന്നിയൂർ പഞ്ചായത്തിൽ പത്തൂർ രാജൻ പ്രസിഡന്റാകും


തിരൂരങ്ങാടി | മൂന്നിയൂർ ഗ്രാമപ ഞ്ചായത്തിൽ പത്തൂർ രാജൻ പ്രസിഡന്റ്റാകും. ചേളാരി നാലാം വാർഡിൽ നിന്നാണ് ഇദ്ദേഹം വിജയിച്ചത്. മൂന്നിയൂരിൽ ഇത്തവണ പ്രസിഡ ന്റ്റ് സ്ഥാനം എസ് സി സംവരണമാണ്.


രാജൻ ദലിത് ലീഗ് പഞ്ചാ യത്ത് പ്രസിഡന്ററാണ്. ആദ്യമായാണ് പഞ്ചായത്തിലേക്ക് മത്സ രിച്ച് വിജയിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനം കുട്ടശ്ശേരി ശരീഫക്ക് ലഭിക്കാനാണ് ഏറെക്കുറെ സാധ്യത.


മുൻ പഞ്ചായത്ത് പ്രസിഡന്റായ ഇവർ ഇത്തവണ 19-ാം വാർഡിൽ നിന്നാണ് വിജയി ച്ചത്. ഭരണപരിചയവും മറ്റും പരിഗണിക്കുമ്പോൾ ശരീഫക്കാകും നറുക്ക് വീഴുക. 16-ാം വാർഡിൽ നിന്ന് മത്സരിച്ച പി പി മുനീറക്ക് സാധ്യതയുണ്ടാ യിരുന്നുവെങ്കിലും മുനീറ പരാജയപ്പെടുകയായിരുന്നു. 15- ാം വാർഡ് അംഗമായ നുസ്‌റത്ത് ചപ്പങ്ങത്തിലിന് വേണ്ടി യും നീക്കങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇവർ പുതുമുഖമാണ്.


പ്രസിഡന്റ്റ് ചേളാരി ഭാഗത്ത് നിന്നാകുമ്പോൾ വൈസ് പ്രസിഡൻ്റ് മൂന്നിയൂർ ഭാഗത്ത് നിന്നാകണമെന്ന വികാരം പാർട്ടി പ്രവർത്തകർക്കിടയിലു ണ്ട്. ഈ പരിഗണനയും നോക്കണം. 24 അംഗങ്ങളിൽ 20ഉം യു ഡി എഫാണ്. മുസ്‌ലിം ലീഗ് 17ഉം കോൺഗ്രസ്സ് മൂന്നും. എൽ ഡി എഫിന് സ്വതന്ത്ര൪ അടക്കം നാല് അംഗങ്ങളാണുള്ളത്.


കഴിഞ്ഞ തവണ 23 സീറ്റിൽ എൽ ഡി എഫിന് അഞ്ച് അംഗങ്ങ ളാണ് ഉണ്ടായിരുന്നത്. ഇപ്രാ വശ്യം പഞ്ചായത്തിൽ ഒരു വാർഡ് വർധിച്ചിട്ടും എൽ ഡി എഫിന് കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ഒരു സീറ്റ് കുറയുകയാണ് ഉണ്ടായത്.

Post a Comment

Thanks

أحدث أقدم