മങ്കട: വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വേരുംപുലാക്കൽ സ്വദേശി ഇബ്രാഹിമിന്റെ മകൻ റിയാൻ (15) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മങ്കട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് റിയാൻ.
റോഡരികിലെ വൈദ്യുതി പോസ്റ്റിലെ ഫ്യൂസിൽ അബദ്ധത്തിൽ പിടിച്ചതാണ് അപകടത്തിന് കാരണമായത്. ഷോക്കേറ്റ ഉടൻ തന്നെ റിയാനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്രതീക്ഷിത അപകടം സഹപാഠികളെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. മയ്യിത്ത് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
إرسال تعليق
Thanks