പൊരുതി മുന്നേറുന്ന പോരാളികൾക്ക് ജി. എം .എൽ . പി സ്കൂളിൽ സ്നേഹോഷ്മള വരവേൽപ്പ്.


തിരൂരങ്ങാടി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്  തിരൂരങ്ങാടി താഴെ ചിന  ജി.എം.യു.പി.സ്കൂൾ സന്ദർശിക്കാറെത്തിയ തിരൂരങ്ങാടി ചന്തപ്പടി എ.ഡബ്ലി. എച്ച്. സ്പെഷൽ സ്കൂളിലെ  ഭിന്നശേഷി കുട്ടികൾക്ക്    സ്കൂളിൽ സ്നേഹോഷ്മള സ്വീകരണം നൽകി. ഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ചാണ് സ്കൂളിൽ തികച്ചും വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. 

AWH കേന്ദ്രത്തിലെ 25 ഓളം കുട്ടികളാണ് സന്ദർശനത്തിനെത്തിയത്. വിദ്യാലയത്തിലെ കുട്ടികൾ തങ്ങൾ നിർമ്മിച്ച പൂക്കളും ബലൂണുകളും നൽകിയാണ് A WH വിദ്യാർത്ഥികളെ സ്വീകരിച്ചത്. മാറ്റിനിർത്തേണ്ടവരല്ല, കൂടെചേർത്ത് ഉയർന്നു പറക്കാൻ കൈത്താങ്ങ് 

 നൽകേണ്ടവരാണ് തങ്ങളെന്ന സന്ദേശം ഉൾക്കൊണ്ടു വിദ്യാലയത്തിലെ കൂട്ടുകാർ അതിഥികൾക്കായി അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി.  അന്ധതയെ തോൽപിച്ച്  പരിമിതികൾക്ക് മുന്നിൽ പോരാടി വിജയിച്ച താഴെ ചിന സ്കൂളിലെ   സുഹൈൽ മാഷിന്റ കലാപ്രകടനം ഏവർക്കും പ്രചോദനം പകരുന്നതായിരുന്നു. 

സുഹൈൽ മാഷിന്റെ  മിമിക്രിയും മാജിക്കും വിദ്യാർത്ഥികൾക്ക് വേറിട്ടനുഭവമായി. മുഴുവൻ വിദ്യാർഥികൾക്കും മധുര വിതരണം നടത്തി. പ്രധാനാധ്യാപിക പത്മജ.വി അധ്യക്ഷത വഹിച്ചു.   പരിപാടിയിൽ പി ടി എ പ്രസിഡണ്ട്‌ യാസീൻ കൂളത്ത്, എസ് എം സി ചെയർമാൻ മുഹമ്മദ് അലി , പി ടി എ അംഗങ്ങളായ സീനത്ത്, അൻവർ മേലേവീട്ടിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . AWH ഹെഡ്മിസ്ട്രസ്  ശോഭ ടീച്ചർ നന്ദി പറഞ്ഞു .


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post