എന്താണ് ബ്ലോക്ക്



ഹൃദയത്തില്‍ ബ്ലോക്ക് വരുന്നതാണ് ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നം. ഹൃദയത്തിലേയ്ക്ക് രക്തം പമ്പു ചെയ്യുന്നത് കൊറോണറി ആര്‍ട്ടറിയിലൂടെയാണ്.

ഇതില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടി രക്തപ്രവാഹം നേരെ നടക്കാതെയാകുമ്പോഴാണ് ഇത്തരം പ്രശ്‌നമുണ്ടാകുന്നത്. പണ്ടു കാലത്ത് 60നു മേല്‍ പ്രായമുളളവരിലാണ് ഈ പ്രശ്‌നമുണ്ടാകാറെങ്കിലും ഇന്നത്തെ കാലത്ത് ഇത് വര്‍ദ്ധിച്ചു വരുന്നത് ചെറുപ്പക്കാരില്‍ കൂടിയാണ്.

ഈ ബ്ലോക്ക് കൂടുമ്പോള്‍ അറ്റാക്കും പിന്നീട് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു. ഷുഗര്‍, കൊളസ്‌ട്രോള്‍, ബിപി എന്നിവയെല്ലാം തന്നെ ബ്ലോക്കിന് വഴിയൊരുക്കുന്നു. ഇതില്‍ പുകവലിയ്ക്കും ചെറുതല്ലാത്ത സ്ഥാനമുണ്ട്. ഇന്നത്തെ കാലത്തും പുകവലിയ്ക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ കുറവല്ല. ഇതെല്ലാം തന്നെ ഹാര്‍ട്ട് ബ്ലോക്കിനുളള കാരണമാകുന്നു

Post a Comment

Thanks

Previous Post Next Post