എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി; അപേക്ഷ ഡിസംബര്‍ 20 വരെ


കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (AAI) ജോലി നേടാന്‍ അവസരം. സീനിയര്‍ അസിസ്റ്റന്റ് (ഒഫീഷ്യല്‍ ലാംഗ്വേജ്) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് എ.എ.ഐയുടെ വെബ്‌സൈറ്റ് മുഖാന്തിരം ഡിസംബര്‍ 20ന് മുന്‍പായി അപേക്ഷ നല്‍കാം. 


തസ്തികയും ഒഴിവുകളും

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ക്ക് കീഴില്‍ സീനിയര്‍ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ) റിക്രൂട്ട്‌മെന്റ്. 


തസ്തിക സീനിയര്‍ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ)

സ്ഥാപനം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI)

ഡിപ്പാർട്ട്മെന്‍റ് കേന്ദ്ര സർക്കാർ

അപേക്ഷ ആരംഭിച്ച തീയതി 2025 നവംബർ 21

അപേക്ഷ അവസാന തീയതി 2025 ഡിസംബർ 20

ശമ്പളം


തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 36,000 രൂപയ്ക്കും, 1,10,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും. 


പ്രായപരിധി

18 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികളുടെ പ്രായം 31-10-2025 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം. 

യോഗ്യത

ഡിഗ്രി പൂര്‍ത്തിയാക്കിയിരിക്കണം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിട്ടുള്ള ഹിന്ദിയില്‍ പിജി. അല്ലെങ്കില്‍ ഡിഗ്രി ലെവലില്‍ ഹിന്ദി ഒരു പഠിക്കുകയും, ഇംഗ്ലീഷില്‍ പിജിയും കഴിഞ്ഞവര്‍. 


അപേക്ഷിക്കേണ്ട വിധം


താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഹോം പേജില്‍ നിന്ന് കരിയര്‍ മെനു തിരഞ്ഞെടുക്കുക. സീനിയര്‍ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ) റിക്രൂട്ട്‌മെന്റ് വിജ്ഞാപനം തിരഞ്ഞെടുക്കുക, വായിച്ച് മനസിലാക്കി സംശയങ്ങള്‍ തീര്‍ക്കുക. 


അപേക്ഷ നല്‍കുന്നതിനായി തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20.


വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. 

അപേക്ഷ: https://www.aai.aero/en 

Post a Comment

Thanks

Previous Post Next Post