"ആൾക്കൂട്ടത്തിനൊപ്പമല്ല; മനുഷ്യർകൊപ്പം എസ് എസ് എഫ് സ്റ്റുഡന്റ്‌സ് കൗൺസിൽ സമാപിച്ചു"



താനൂർ: എസ് എസ് എഫ് താനൂർ ഡിവിഷൻ സ്റ്റുഡന്റ്‌സ് കൗൺസിൽ താനാളൂർ പരേങ്ങത്ത് വെച്ച് നടന്നു. എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം സ്വാദിഖ്‌ നിസാമി തെന്നല സംഗമം ഉദ്ഘാടനം നിർവഹിച്ചു ഡിവിഷൻ പ്രസിഡന്റ് കെ പി ഉബൈദ് അദനി കുറുവട്ടിശ്ശേരി അധ്യക്ഷത വഹിച്ചു.


ആൾക്കൂട്ട കൊലപാതകങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന തീവ്രവലതു മനോനില കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്നും രാം നാരായണനെ അടിച്ചുകൊന്നത് ആ മനോനില സംഘം  ചേർന്നപ്പോഴുണ്ടായ സ്വാഭാവിക കൃത്യമാണെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. മനുഷ്യൻ എന്ന പ്രേമേയത്തെ വീണ്ടെടുക്കാനുള്ള വലിയ ശ്രമങ്ങളാണ് പ്രതിവിധി. മനുഷ്യർക്കൊപ്പം എന്നത് വലിയ സാമൂഹിക മുദ്രാവാക്യമായി മാറണം. മനുഷ്യത്വം എന്നത് പഴകിതേഞ്ഞ ഒരാശയമല്ല എന്ന തിരിച്ചറിവിലേക്ക് നാം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നും തീവ്ര വലതിനുള്ള രാഷ്ട്രിയ ബദൽ മനുഷ്യൻ എന്ന മുദ്രാവാക്യമാണ് എന്നും കൗൺസിൽ പറഞ്ഞു വെച്ചു.


കൗൺസിൽ നടപടിക്രമങ്ങൾക്ക് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അനസ് നുസ്രി, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ സാദിഖ്‌ തേഞ്ഞിപ്പലം, ജാബിർ സിദ്ധീഖി പൊന്മുണ്ടം നേതൃത്വം നൽകി. പി പി ദിൽഷാദ്, വി പി അബ്ദുള്ള അഹ്സനി, അറഫാത്ത്‌ സഖാഫി, ജിൽഷാദ്, പി ടി സിനാൻ ഫാളിലി, കെ പി നസ്റുദ്ധീൻ, സൈനുൽ ആബിദ് സഖാഫി സി കെ റബീഹ് സഅദി, തമീം സഖാഫി, എം കെ റഷീദ്, ടി മുഹമ്മദ്‌ സാദിഖ്‌ എന്നിവർ ജനറൽ, ഫിനാൻസ്, സമിതി റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പി പി ദിൽഷാദ് സ്വാഗതാവും റഷീദ് താനാളൂർ നന്ദിയും പറഞ്ഞു

Post a Comment

Thanks

أحدث أقدم