​പി എസ്.എം.ഒ അലുമിനി സംഗമം: കെ.ടി. വിനോദിനെ ആദരിച്ചു; ജനപ്രതിനിധികൾക്ക് സ്വീകരണം നൽകാൻ തീരുമാനം

 ​


തിരൂരങ്ങാടി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച

തിരുരങ്ങാടി പിഎസ് എംഒ കോളേജ് അലുമിനി അംഗങ്ങൾക്ക് സ്വീകരണം നൽകാൻ കോളേജ്

ഓഡിറ്റോറിയത്തിൽ

നടന്ന അലുമിനി അസോസിയിയേഷൻ്റെ

വാർഷിക സംഗമം തിരുമാനിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ത്രിതല പഞ്ചായത്തുകളിലേക്കും മുൻസിപ്പാലിറ്റി, കോർപ്പറേഷനുകളിലുമായി

നിരവധി അലുമിനി അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 

ക്രിസ്തുമസ്, ന്യൂ ഇയർ

അഘോഷത്തിൻ്റെ 

ഭാഗമായാണ് സംഗമം

സംഘടിപ്പിച്ചത്. കോളെജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ

എം.കെ. ബാവ കേക്ക് മുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് കായിക രംഗത്ത് മികവ് തെളിയിച്ച പുർവ്വ വിദ്യാർത്ഥിയും ഇൻ്റർ നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ മെഡൽ ജേതാവുമായ കെടി വിനോദിനെ

ചടങ്ങിൽ ആദരിച്ചു.

അലുംമിനി അസോസിയേഷൻ

പ്രസിഡണ്ട് അഡ്വ:സി.പി മുസ്തഫ അധ്യക്ഷനായി. തിരുരങ്ങാടി താലുക്ക് തഹസിൽദാർ പി.ഒ സാദിഖ്, കോളേജ് പ്രിൻസിപ്പൽ

ഡോ. കെ. നിസാമുദ്ധീൻ 

ഫ്രൊ: കെ അലവിക്കുട്ടി

കെ.ടി. മുഹമ്മദ് ഷാജു

എം. അബ്ദുൽ അമർ

അഡ്വ എം വിക്രം കുമാർ

മുജീബ് താനാളൂർ

ഡോ. വി.പി. ഷബിർ ബാബു

എന്നിവർ സംസാരിച്ചു.

തുടർന്ന് ആർട്സ് അലുമിനി അംഗങ്ങൾ

അവതരിപ്പിച്ച വിവിധ

കലാപരിപാടികൾ

നടന്നു.


ഫോട്ടോ അടിക്കുറിപ്പ്


തിരുരങ്ങാടി പിഎസ് എം ഒ കോളേജ്

അലുമിനി അസോസിയേഷൻ

വാർഷിക സംഗമം

കോളെജ് ചെയർമാൻ

എം.കെ. ബാവ

കേക്ക് മുറിച്ച്

ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Thanks

أحدث أقدم