കോട്ടയത്തും കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചു | താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമെന്ന് സ്ഥിരീകരണം


ആലപ്പുഴ: കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു.


കുട്ടനാടിന് പുറമെ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം നഗരസഭ കല്ലുപുരക്കൽ 37, 38 വാർഡുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മാഞ്ഞൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് കുറുംപ്പന്തറയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

സ്വകാര്യ ഫാമുകളിലാണ് രോഗം സ്ഥിരികരിച്ചത്. നടപടി തുടങ്ങിയതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

Post a Comment

Thanks

Previous Post Next Post