ന്യൂഡൽഹി കേന്ദ്ര സർക്കാറിന്റെ ഉമീദ് പോർട്ടലിൽ വഖ്ഫ് സ്വത്തുക്കൾ വൈകി രജിസ്റ്റർ ചെയ്യുന്നതിന്റെ പേരിൽ അടുത്ത മൂന്ന് മാസത്തേക്ക് സർക്കാർ പിഴ ചുമത്തുകയോ കർശന നടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. ലക്ഷക്കണക്കിന് സ്വത്തുക്കൾ ഇപ്പോഴും രജിസ്റ്റർ ചെയ്‌തിട്ടില്ലെന്ന് മന്ത്രി പറയുകയും
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ മുതവല്ലിമാർ നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി നിരവധി പാർലിമെന്റ്റ് അംഗങ്ങളും സമുദായ പ്രതിനിധികളും കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്ന് റിജിജു പറഞ്ഞു.
പോർട്ടലിന്റെ അപാകതകൾ പരിഹരിക്കണമെന്നും അപ്‌ലോഡിംഗ് പ്രക്രിയക്ക് സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വഖ്ഫ് ചുമതലയുള്ള ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവിനും നേരത്തേ കത്തയച്ചിരുന്നു. കുറഞ്ഞ സമയപരിധി ആയിരക്കണക്കിന് മുതവല്ലികളെയും വഖ്ഫ് സ്വത്തുക്കളെയും പിഴ നൽകാനുള്ള സാധ്യതയിലേക്ക് നയിക്കുന്നുവെന്നും സർക്കാർ പ്ലാറ്റ്ഫോമിലെ സാങ്കേതിക തകരാറുകൾക്ക് ഉപയോക്താക്കളെ ശിക്ഷിക്കരുതെന്നും ഗ്രാൻഡ് മുഫ്‌തി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അധികമായി അനുവദിക്കുന്ന സമയത്തിനുള്ളിൽ പ്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ വഖ്ഫ് സ്വത്തു ക്കളുടെ സംരക്ഷകരായ മുതവ ലിമാർ വഖ്ഫ് ട്രൈബ്യൂണലിനെ സമീപിക്കണമെന്ന് കേന്ദ്ര മന്ത്രി അഭ്യർഥിച്ചു. ആറ് മാസത്തെ സമയപരിധിക്ക് ശേഷവും തീയതി നീട്ടാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിർദേശങ്ങളിൽ വ്യക്തമായിരുന്നുവെന്നും എന്നാൽ, രജിസ്ട്രേഷൻ പ്രക്രിയയിൽ എന്തെങ്കിലും പ്രശ്ന മുണ്ടെങ്കിൽ അത് ആറ് മാസം വരെ നീട്ടാൻ ട്രൈബ്യൂണലിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. ഉമീദ് പോർട്ടലിൽ ഇതുവരെ 1 .51ത്തിലധികം വഖഫ് സ്വ ത്തുക്കൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് റിജിജു പറഞ്ഞു
Post a Comment
Thanks