മഞ്ചേരി: മഞ്ചേരി ടൗൺ കേന്ദ്രീകരിച്ച് എം ഡി എം എ വിൽക്കുന്ന സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിലായി പട്ടർകുളം മാഞ്ചേരി പുതുശ്ശേരി വീട്ടിൽ സൈനുദ്ദീൻ (38), കരുവമ്പ്രം വെസ്റ്റ് മൈലംപുറത്തുവീട്ടിൽ ധനുഷ് (32) എന്നിവരെയാണ് മലപ്പുറം ഡാൻസാഫ് ഇൻസ്പെക്ടർ എ.എം. യാസിറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
ഇവരിൽനിന്ന് 18.57 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും പായ്ക്ക് ചെയ്യാനുള്ള ചെറിയ പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളും ലഹരി കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. സൈനുദ്ദീൻ മുൻപ് രണ്ടുതവണ കഞ്ചാവുകേസിൽ ജയിലിലായിട്ടുണ്ട്. കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും ലഹരി വില്പനയ്ക്കെത്തിയത്.
Post a Comment
Thanks