കളത്തിങ്ങൽ പാറ മാൻ സിറ്റി പ്രീമിയർ ലീഗ് സീസൺ 6 ലോഗോ പ്രകാശനം ചെയ്തു.

 


മൂന്നിയൂർ: കളത്തിങ്ങൽ പറ മാൻസിറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബീ ടീം സൗഹ്യദ വേദി പാലത്തിങ്ങൽ സ്പോൺസർ ചെയ്യുന്ന  'മാൻസിറ്റി പ്രീമിയർ ലീഗ് സീസൺ 6` ന്റെ ലോഗോ പ്രകാശനം ജവഹർ പുരസ്കാര ജേതാവും ക്യാപ്സൂൾ ഗ്രൂപ്പ് ചെയർമാനുമായ ഡോ: കബീർ മച്ചി ഞ്ചേരി നിർവ്വഹിച്ചു. 

മാൻ സിറ്റി ക്ലബ്ബ് ഭാരവാഹികളായ അഷ്റഫ് കളത്തിങ്ങൽ പാറ, ഇർഷാദലി .സി ,നദ്റാൻ, മുഹ്സിൻ , ബീ ടീം ഭാരവാഹികളായ അഷ്റഫ് കുന്നുമ്മൽ , കുഞ്ഞിമരക്കാർ ഹാജി മൂന്ന്കണ്ടത്തിൽ, പി.കെ.അബ്ദുൽ അസീസ്, റിട്ടയേർഡ് എസ്.ഐ. അബൂബക്കർ ,സിദ്ധീഖ് കുന്നുമ്മൽ , കെ.വി.പി. കബീർ എന്നിവർ സംബന്ധിച്ചു. ഡിസംബർ 27, 28 തിയ്യതികളിൽ മൂന്നിയൂർ ആലിൻചുവട് ടെർഫിൽ വെച്ചാണ് പ്രീമിയർ ലീഗ് മൽസരങ്ങൾ നടക്കുന്നത്.

Post a Comment

Thanks

Previous Post Next Post