കോട്ടക്കൽ : ഇന്റഗ്രേറ്റഡ് പ്രൊഫഷണൽസ് ഫോറം (ഐ പി എഫ് ) മലപ്പുറം ജില്ലാ വെസ്റ്റ് റീജിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അത്ലെസ്ക്ക 2025 പ്രൊഫഷണൽസ് അത്‌ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റ് ഡിസംബർ 28 ഞായറാഴ്ച തലപ്പാറയിലെ കെ എൽ 10 എം സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെ നടക്കുന്ന ഏകദിന കായികമേളയിൽ ജില്ലയിലെ വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ പങ്കെടുക്കും.
ഒൺ ഫീൽഡ് ഒൺ ഡ്രൈവ് ഒൺ ഗോൾ എന്ന പ്രമേയത്തോടെ സംഘടിപ്പിക്കുന്ന അത്ലെസ്ക്ക 2025 സ്പോർട്സ് മീറ്റ്ആ രോഗ്യകരമായ ജീവിതശൈലി, കായികമനോഭാവം, സാമൂഹിക ഐക്യം, പ്രൊഫഷണൽ സൗഹൃദം എന്നിവ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ട്രാക്ക് റേസുകൾ, റിലേ, ക്രോസ് കൺട്രി, മിനി മാരത്തോൺ, ത്രോ ഇനങ്ങൾ, ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടഗ് ഓഫ് വാർ, മാർച്ച് പാസ്റ്റ് തുടങ്ങിയ മത്സരങ്ങൾ പരിപാടിയുടെ ഭാഗമായിരിക്കും.ആരോഗ്യവും ഐക്യവും കായിക മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കുന്ന അത്ലെസ്ക്ക 2025 സ്പോർട്സ് മീറ്റ് മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ സമൂഹത്തിന് പുതുമയുള്ള ഊർജവും പ്രചോദനവും നൽകുമെന്നതു തീർച്ചയാണ്
മാരത്തോൺ ആരംഭിക്കുന്ന മൂന്നിയൂർ നിബ്രാസ് സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 6.30ന് ഐ പി എഫ് ഇന്ത്യ ചെയർമാൻ ഡോ. നൂറുദ്ദീൻ റാസി ടി ഷർട്ട് ലോഞ്ച് നിർവഹിക്കും. 6.45ന് പ്രാർത്ഥനയും 7 മണിക്ക് സിയാദ് കെ വി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഫ്ലാഗ് ഓഫ് ചടങ്ങും നടക്കും. മൂന്നു കിലോമീറ്റർ മിനി മാരത്തോൺ കെ എൽ 10 എം ക്രിക്കറ്റ് ഗ്രൗഡിൽ സമാപിക്കും തുടർന്നു 7.45ന് പി കെ അസ്‌ലു മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ഗസ്റ്റ് ഓഫ് ഓണർ അഡ്രസ് നൽകും. 8 മണിക്ക് എഞ്ചിനീയർ മുഹമ്മദ് റഫീഖ് ചീഫ് ട്രെയിനർ ഐ പി എഫ് ഐ ഫിറ്റ് ഫിറ്റ്നസ് ആൻഡ് വെൽനെസ് ബ്രിഡ്ജ് നയിക്കുന്ന മാർച്ച് പാസ്റ്റ് നടക്കും. തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ സകീർ ഹുസ്സൈൻ വി പി മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിക്കും
കെ എൽ 10 എം ഗ്രൗഡിൽ8.15ന് അത്ലെസ്ക്ക പട്രോൺ ഡോ. സുഹൈബ് തങ്ങൾ ആസ്റ്റർ മിംസ് കോട്ടക്കൽ പതാക ഉയർത്തും. 8.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരള സർക്കാർ കയിക മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ മുഖ്യാതിഥിയായിരിക്കും.
ഐ പി എഫ് മലപ്പുറം ജില്ലാ ചെയർമാൻ എഞ്ചിനീയർ അബ്ദു സത്താർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എൻ അബ്ദുള്ള മുസ്ലിയാർ സന്ദേശം നൽകും. തുടർന്ന് ഹനീഫ മൂന്നിയൂർ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം, ഡോ. ഷാഹുൽ ഹമീദ് സി പി എക്സിക്യൂട്ടീവ് ഡയറക്ടർ ഐ പി എഫ് ഇന്ത്യ, അബ്ദുൽ ജലീൽ വി ഗ്രാമ പഞ്ചായത്ത് അംഗം, സബാഹ് കെ പി മാനേജിംഗ് ഡയറക്ടർ സബാഹ് സ്ക്വയർ, എം മുഹമ്മദ് സാദിഖ് സെക്രട്ടറി എസ് വൈ എസ് കേരള, ഡോ. അബൂബക്കർ ജനറൽ സെക്രട്ടറി എസ എസ് എഫ് കേരള, മുഹമ്മദ് സമീർ ഹാജി മാനേജിംഗ് ഡയറക്ടർ ഫ്ലെക്സി ഗ്രൂപ്പ്, മുഹമ്മദ് ഹാജി മൂന്നിയൂർ ഫിനാൻസ് സെക്രട്ടറി കേരള മുസ്ലിം ജാമാത്തു മലപ്പുറം ജില്ലാ കമ്മിറ്റി, അന് വർ മൂന്നിയൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, മുനീർ പാഴൂർ ജനറൽ സെക്രട്ടറി എസ വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി എന്നിവർ ആശംസകൾ അർപ്പിക്കും.
അത്ലെസ്ക്ക 2025 സ്പോർട്സ് മീറ്റ് പ്രസിഡൻഷ്യൽ അഡ്രസ് ഇമ്രാൻ അബ്ദു ലത്തീഫ് നിർവഹിക്കും. മുഹമ്മദ് ഷഫീഖ് എക്സിക്യൂട്ടീവ് ഡയറക്ടർ ഐ പി എഫ് മലപ്പുറം ജില്ലാ സ്വാഗതവും ഡോ. മുഹമ്മദ് ഷഫീഖ് കൺവീനർ അത്ലെസ്ക്ക 2025 സ്പോർട്സ് മീറ്റ് നന്ദിയും പറയും. ദേശീയഗാനത്തോടെ ഉദ്ഘാടന ചടങ്ങുകൾ സമാപിക്കും.
അത്ലെസ്ക്ക 2025 സ്പോർട്സ് മീറ്റ് ന്റെ പാട്രണായി ഡോ. സുഹൈബ് തങ്ങൾ, ചെയർമാനായി എഞ്ചിനീയർ അബ്ദു സത്താർ, എക്സിക്യൂട്ടീവ് ഡയറക്ടറായി മുഹമ്മദ് ഷഫീഖ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ഇവന്റ് കൺവീനറായി ഡോ. അസ്‌കർ ഷഫീഖ് സർക്കാർ മെഡിക്കൽ ഓഫീസർ പ്രവർത്തിക്കുന്നു.
പോലീസ് ട്രാഫിക് വകുപ്പുകളുമായി ചേർന്ന് പാർക്കിംഗ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മൂന്നിയൂർ എം എച്ച് എസ് എസ് ഗ്രൗണ്ട്, ബാംബൂ വാലി കെ എൽ എം ഗ്രൗണ്ട്, കെ എൽ എം ഗ്രൗണ്ടിലെ പ്രധാന പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. റോഡരികിലും അനധികൃത സ്ഥലങ്ങളിലും പാർക്കിംഗ് സംഘാടകർ അറിയിച്ചു.
Post a Comment
Thanks