ജാപ്പനീസ് കമ്പനിയായ ‘സയന്‍സ് കമ്പനി’ വികസിപ്പിച്ച ഈ അത്യാധുനിക ഉപകരണത്തിന് ‘മിറായ് നിങ്കേന്‍ സെന്റകുകി’ എന്നാണ് പേര്. ഒരു സാധാരണ കുളിയല്ല ഇത് — സ്പായില്‍ കുളിക്കുന്നതുപോലുള്ള അനുഭവം തന്നെയാണ് നല്‍കുന്നത്.
മനുഷ്യനെ വൃത്തിയാക്കാന്‍ ഈ യന്ത്രം ഉപയോഗിക്കുന്നത് ഹൈസ്പീഡ് വാട്ടര്‍ ജെറ്റുകളും മൈക്രോസ്കോപിക് എയര്‍ ബബിളുകളും ആണ്. ഉപയോക്താവിന്റെ ശരീരാവസ്ഥ അനുസരിച്ച് നിര്‍മിത ബുദ്ധി തന്നെ വാഷ് സൈക്കിള്‍ ക്രമീകരിക്കും.
ആദ്യം പകുതി വരെ ചൂടുവെള്ളം നിറച്ച സുതാര്യമായ മെഷീനിലേക്ക് കയറണം. തുടര്‍ന്ന് അതിവേഗ വാട്ടര്‍ ജെറ്റുകളില്‍നിന്ന് പുറപ്പെടുന്ന സൂക്ഷ്മ ബബിളുകള്‍ ശരീരത്തില്‍ തട്ടുമ്പോള്‍ അഴുക്കുകള്‍ സ്വാഭാവികമായി മാറും.
കുളിക്കിടെ വെള്ളത്തിന്റെ ചൂടും മര്‍ദവും നിര്‍മിത ബുദ്ധി നിരന്തരം നിയന്ത്രിക്കും.
ഇത് മാത്രമല്ല — ഉപയോക്താവിന്റെ വൈകാരിക നിലയും യന്ത്രം വിലയിരുത്തും. മനസ്സ് ശാന്തമാക്കാന്‍ റിലാക്സിംഗ് ദൃശ്യങ്ങളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.
അടുത്ത വര്‍ഷം നടക്കുന്ന ഒസാക എക്സ്പോയില്‍ ഈ യന്ത്രം ഔദ്യോഗികമായി അവതരിപ്പിക്കും. അവിടെ 1,000 പേര്‍ക്ക് നേരിട്ട് ഈ ഭാവിയിലെ കുളിയനുഭവം പരീക്ഷിക്കാനുള്ള അവസരം ലഭിക്കും.
ഇതിന് ശേഷം മാത്രമായിരിക്കും വിപണിയിലേക്ക് എത്തിക്കുക. ഇതിനായി ബുക്കിങ് ഇപ്പോള്‍ തന്നെ ആരംഭിച്ചതായി കമ്പനി അറിയിച്ചു.
#japan #technology #facts #malayalam

Post a Comment
Thanks