വയനാട് മുത്തങ്ങയില്‍ വൻ കുഴല്‍പ്പണവേട്ട. കർണാടക അതിർത്തിയില്‍ എക്സൈസ് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്താൻ ശ്രമിച്ച ഒരു കോടി പതിനൊന്ന് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.
നുല്‍പ്പുഴ നായ്ക്കട്ടി സ്വദേശി സി.കെ. മുനീറാണ് പണവുമായി പിടിയിലായത്. ചുവന്ന ഹ്യുണ്ടായ് കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. കർണാടക ഭാഗത്തുനിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഈ വാഹനം. കാറിൻ്റെ പല ഭാഗങ്ങളിലായി പണം സൂക്ഷിച്ചിരുന്നു.
പിടികൂടിയ പണത്തിന്റെ രേഖകള്‍ ഹാജരാക്കാൻ മുനീറിന് കഴിഞ്ഞില്ല. ഇതോടെ ഇത് കുഴല്‍പ്പണമാണെന്ന് തിരിച്ചറിഞ്ഞ എക്സൈസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണമാണ് അതിർത്തിയില്‍ പരിശോധന ശക്തമാക്കിയത്.
മുനീറിനെയും പിടിച്ചെടുത്ത പണവും തുടർനടപടികള്‍ക്കായി എക്സൈസ് ഉദ്യോഗസ്ഥർ ആദായ നികുതി വകുപ്പിന് കൈമാറി. പണം എന്തിനാണ് എത്തിച്ചതെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആദായ നികുതി വകുപ്പ് വിശദമായി പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

إرسال تعليق
Thanks