പുളിച്ചേരി: പുളിച്ചേരി യൂണിറ്റിന്റെ വാർഷിക കൗൺസിൽ പ്രൗഢമായി സമാപിച്ചു.
എരണിക്കൽ ബാവാക്കയുടെ വസതിയിൽ വെച്ച് നടന്ന കൗൺസിൽ, യൂണിറ്റിന്റെ അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ കർമ്മപദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും രൂപരേഖ നൽകി.
വളരെ വിപുലമായ പരിപാടികളോടെ 7.15-ഓടെ ആരംഭിച്ച യോഗത്തിൽ, സർക്കിളിലെ മുതിർന്ന നേതാക്കളുടെയും യൂണിറ്റ് അംഗങ്ങളുടെയും ഭാരവാഹികളുടെയും സജീവ പങ്കാളിത്തമുണ്ടായിരുന്നു.
ചർച്ചകളും പ്രസംഗങ്ങളും ഉൾപ്പെടെ വ്യത്യസ്തമായ പരിപാടികളാൽ കൗൺസിൽ ശ്രദ്ധേയമായി.
സർക്കിൾ നേതാക്കളായ യാസിർ അഹ്സനി, ഹംസ കുന്നത്തുപറമ്പ്, മൂസക്കുട്ടി സഖാഫി, മുസ്തഫ സുഹ്രി, അസ്‌ലം ചിനക്കൽ, ഫൈറൂസ് പറക്കാവ് എന്നിവർ സംബന്ധിച്ചു.
إرسال تعليق
Thanks