പൊന്മുണ്ടും ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം നാളെ


പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ് നിർവഹിക്കും.

കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ,രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക, മേഖലയിലെ പ്രമുഖർ പങ്കെടുക്കും. 

സംസ്ഥാന സർക്കാരിന്റെയും പൊന്മുണ്ടം ഗ്രാമപഞ്ചായത്തിന്റെയും ക്രിയാത്മകമായ ഇടപെടലിലൂടെയാണ് ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ ആരോഗ്യ കേന്ദ്രം ഉദ്ഘാടനത്തിന് സജ്ജം ആയത്.

Post a Comment

Thanks

أحدث أقدم