പൊന്മുണ്ടത്തെ പോർവിളികളിൽ നിന്ന് പിന്മാറുക : കേരള മുസ്‌ലിം ജമാഅത്ത്


വൈലത്തൂർ: രാഷ്ട്രീയ കക്ഷികൾ അക്രമവും പരസ്യമായ പോർവിളിയും അവസാനിപ്പിച്ച് പ്രദേശത്ത് നിലവിലുള്ള സമാധാനാന്തരീക്ഷം നില നിർത്താൻ വേണ്ട പ്രവർത്തനങ്ങളിൽ വ്യാപൃതരാവണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പൊന്മുണ്ടം സർക്കിൾ കമ്മിറ്റി അഭ്യർത്ഥിച്ചു .


  രാജ്യ വ്യാപകമായി വോട്ടു കവർച്ചയും പൗരത്വ നിഷേധവുമായി ഫാഷി സ്റ്റുകൾ മുന്നോട്ടു പോകുമ്പോൾ മതേതര ജനാധിപത്യ സംഘങ്ങൾ ഭിന്നതകൾ മറന്ന് ഒരുമിക്കേണ്ട കാലം നിസാര പ്രശ്നങ്ങളുടെ പേരിൽ പോർവിളിയുയർത്തുന്നത് അപകടകരമാണ് .

വിഭിന്ന രാഷ്ട്രീയ കക്ഷികളിൽ പ്രവർത്തിക്കുന്നവർ സൗഹൃദത്തോടെ കഴിയുന്ന പ്രദേശത്തെ നിലവിലെ സാഹചര്യം അക്രമ രാഷ്ട്രീയത്തിലേക്ക് വഴി മാറാതിരിക്കാൻ തികഞ്ഞ സംയമനം എല്ലാവരുടെ ഭാഗത്തു നിന്നുമുണ്ടാകണം .


ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ ഫാറൂഖ് മുസ്‌ലിയാർ , സലീം മിസ്ബാഹി ,മജീദ് അഹ്‌സനി , മൊയ്‌തീൻ കുട്ടി സഅദി , റഫീഖ് വൈലത്തൂർ പങ്കെടുത്തു 

Post a Comment

Thanks

أحدث أقدم