ഒഴൂരിൽ ഏഴാം ക്ലാസ് വിദ്യാർഥി പള്ളികുളത്തിൽ മുങ്ങിമരിച്ചു

 


ആകസ്മിക നിര്യാണത്തിൽ ആദരസൂചകമായി ഇന്ന് 03-11-25 (തിങ്കൾ) ദേവധാർ സ്കൂൾ അവധി ആയിരിക്കും`


താനൂർ: ഒഴൂർ തലക്കട്ടൂർ പള്ളിക്കുളത്തിൽ വിദ്യാർഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പയ്യന്നൂർ ചൊക്ലി സ്വദേശിയും ഒഴൂർ തലക്കട്ടൂരിൽ താമസിക്കുന്ന പറമ്പന്റെ പോയിൽ മീത്തൽ സഹീർ - ദിൽഷീന ദമ്പതികളുടെ മകൻ സമീദ് അൻവർ (12) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. 

സുഹൃത്തുക്കൾ ക്കൊപ്പം ചൂണ്ടയിടാൻ വന്നതായിരുന്നു.


മൂന്ന് കുട്ടികൾ മരുമിച്ചാണ് കുളത്തിലെത്തിയത്, രണ്ട് കുട്ടികൾ ചൂണ്ട ഇടുകയും ഒരാൾ കുളിക്കാനിറങ്ങുകയും ചെയ്തു, കുട്ടി വെള്ളത്തിൽ പോയത് കൂടെയുള്ള കുട്ടികൾ അറിഞ്ഞിരുന്നില്ല,  കുട്ടിയെ വെള്ളത്തിൽ പൊങ്ങികിടന്നപ്പോഴാണ് മറ്റു കുട്ടികൾ അറിയുന്നത് തന്നെ, ഉടനെ കുട്ടികൾ തൊട്ടടുത്തുള്ള ആളുകൾളെ വിവരം അറിയിക്കുകയും അവർ ഓടിയെത്തി കുട്ടിയെ വെള്ളത്തിന് പുറതെത്തിച്ച് ഉടനെ താനൂർ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി , ആശുപത്രിയിൽ എത്തുംമുമ്പേ കുട്ടി മരണപ്പെട്ടിരുന്നു.

Post a Comment

Thanks

Previous Post Next Post