കുന്നത്ത് പറമ്പ് സ്കൂളിൽ വിജയാഘോഷം നടത്തി.

മൂന്നിയൂർ: പരപ്പനങ്ങാടി സബ് ജില്ല കായികമേള,ശാസ്ത്ര മേള, കലാമേള എന്നിവയിൽ ഉജ്ജ്ജ്വല പ്രകടനം കാഴ്ചവെച്ച മൂന്നിയൂർ കുന്നത്ത് പറമ്പ് എ.എം.യു.പി.സ്കൂളിൽ വിജയാഘോഷം നടത്തി. 

മുത്തു കുടകൾ ചൂടി വാദ്യമേളങ്ങളുടെയും വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങളുടെയും അകമ്പടിയിൽ  വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ. ഭാരവാഹികളും അണിനിരന്ന ഘോഷയാത്ര വിജയാഘോഷത്തിന് പ്രൗഡിയേകി. പാറക്കാവ്, കളത്തിൽ പറ, ചുഴലി, കുണ്ടം കടവ് എന്നിവിടങ്ങളിൽ  പ്രയാണം നടത്തിയാണ് ഘോഷയാത്ര സമാപിച്ചത്.

  വിജയാഘോഷ പരിപാടികൾക്ക് സ്കൂൾ മാനേജർ പി.വി.പി.അഹമ്മദ്, പി.ടി.എ. ഭാരവാഹികളായ ഹഫ്സത്ത് പി.കെ, ആബിദ് പൂത്തട്ടായി, സഫൂറ. കെ, അഷ്റഫ് കളത്തിങ്ങൽ പാറ, പി.വി.പി. മുസ്ഥഫ, അലി, മൈമൂന, ഹെഡ്മാസ്റ്റർ കെ. പ്രശാന്ത്, സ്റ്റാഫ് സെക്രട്ടറി ഷബീർ അലി, അദ്ധ്യാപകരായ ഗിരീഷ്, ഹുസൈൻ കുട്ടി, സനുരാജ്, അബ്ദുള്ള, നഫ്ജാൻ, ജസീൽ,പ്രദീപൻ , സിദ്ധീഖ്, ആദർശ് , റസീന, സുവിത, ഷാക്കിറ , സുമിന ,സയീദ , രമ്യ , കുഞ്ഞുമൊയ്തീൻ കുട്ടി, അബ്ദുറഹ്മാൻ , പൂക്കുഞ്ഞി കോയ തങ്ങൾ, സ്കൂൾ ലീഡർ അഫ്റാസ്, ഡെപ്യൂട്ടി ലീഡർ ഫാത്തിമ നിഥ എന്നിവർ നേത്രത്വം നൽകി.

Post a Comment

Thanks

Previous Post Next Post