മൂന്നിയൂർ | കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ ഭാഗമായി എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് കോർ ഫ്യൂച്ചർ സമ്മിറ്റും സ്മൈൽ കേരള ഫ്യൂച്ചർ അസംബ്ലിയും നാളെ മുന്നിയൂരിൽ നടക്കും.
മൂന്നിയൂർ നിബ്രാസിൽ നടക്കുന്ന ഫ്യൂച്ചർ സമ്മിറ്റ് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ഡിവിഷൻ പ്രസിഡണ്ട് മുഹ്സിൻ ഷാമിൽ ഇർഫാനി അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് തേഞ്ഞിപ്പലം സോൺ ജനറൽ സെക്രട്ടറി കെ ടി അബൂബക്കർ പതാക ഉയർത്തും.
എസ് വൈ എസ് തേഞ്ഞിപ്പലം സോൺ സെക്രട്ടറി ഫളിൽ സഖാഫി വെളിമുക്ക്, സോൺ വൈസ് പ്രസിഡണ്ട് ഇല്യാസ് സഖാഫി കൂമണ്ണ, അൻവർ സാദത്ത് അദനി, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അമീർ സുഹൈൽ പുത്തനത്താണി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ജില്ലാ - സോൺ നേതാക്കൾ സംബന്ധിക്കും.

Post a Comment
Thanks