താനൂർ: സൈബർ തട്ടിപ്പുകൾ തടയുകയെന്ന ലക്ഷ്യത്തോടെസംസ്ഥാന വ്യാപകമായി നടന്നസ ഹണ്ട് ഓപറേഷന്റെ ഭാഗമായി താനൂരിൽ ഒമ്പതുപേർ പിടിയിലായി. സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വാടകക്ക് കൊടുത്തവർ, കമീഷൻ വാങ്ങി പണം പിൻവലിച്ചു കൊടുത്തവർ, പണം സ്വീകരിച്ച് എത്തിച്ചു കൊടുക്കുന്ന ഏജന്റുമാർ തുടങ്ങി പണം വൻ തോതിൽ യു.എസ് ഡോളറാക്കി മാറ്റുന്നവമ്പന്മാർ വരെ കഴിഞ്ഞ ദിവസം താനൂരിൽ നടന്ന റെയ്ഡിൽ പിടിയിലായി.
വ്യാഴാഴ്ച രാവിലെ ഏഴിന് തുടങ്ങിയ റെയ്ഡ് വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ടു നിന്നു. പിടിയിലായവരിൽ നിന്നും നിരവധി ബാങ്ക് പാസ്ബുക്കുകൾ, മൊബൈൽ ഫോണുകൾ, എ.ടി.എംകാർഡുകൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. താനൂർ സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തആറു കേസുകളിലായി എളാരംബീച്ച് തയ്യില്ല പറമ്പിൽ റിസ്വാൻ (18), കാട്ടിലങ്ങാടി കളത്തിൽകണ്ടി അക്ഷയ് (20), പുതിയ കടപ്പുറം കണ്ണപ്പന്റെ പുരക്കൽ ശംസുദ്ദീൻ (25), മൂന്നുപള്ളി കുഞ്ഞിന്റെ പുരക്കൽ മുഹമ്മദ് ഷംസീർ (25), ഓമച്ചപ്പുഴ തെക്കൻ വീട്ടിൽ റഹീബ് (42), ഒട്ടുമ്പുറം കോയിക്കൽ അസീസ് (33), കാട്ടിലങ്ങാടി നെല്ലിക്കപ്പറമ്പിൽ മുഹമ്മദ് അർഷിദ് (22), താനൂർ രായിൻ പരീചിന്റെ പുരക്കൽ ശഹർസദ് (21), ഒഴൂർ കുറുവട്ടിശ്ശേരി അടിപറമ്പത് താഹിർ അലി (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശപ്രകാരം താനൂർ ഡിവൈ.എസ്.പി പി.പ്രമോദിന്റെ നേതൃത്വത്തിൽ താനുർ ഇൻസ്പെക്ടർ കെ.ടി.ബിജിത്ത്, സബ് ഇൻസ്പെക്ടർമാരായ എൻ.ആർ.സുജിത്, സുകീഷ് കുമാർ, ഇസ്മായിൽ, എ.എസ്.ഐ മാരായ സലേഷ്, അനിൽ, നിഷ സെബാസ്റ്റ്യൻ, ദൃശ്യ, രേഷ്മ, രമ്യ, സുധി സുന്ദർ, പ്രജീഷ്, അനിൽകുമാർ, പ്രബീഷ്, ജിതിൻ, വിപീഷ്, അനീഷ് തുടങ്ങിയവരാണ് ഓപറേഷനിൽ പങ്കെടുത്തത്. ഒമ്പത് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment
Thanks