നോട്ടു നിരോധനത്തിന് 9 വർഷം


2016 നവംബർ 8 ചൊവ്വാഴ്ച അർധരാത്രി മുതൽ ഇന്ത്യയിൽ  500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി. വൻതോതിൽ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗത്തിനു ശേഷം രാത്രി 8.15 ന് രാജ്യത്തെ ടെലിവിഷൻ വഴി അഭിസംബോധന ചെയ്താണ് ഈ കാര്യം പ്രഖ്യാപിച്ചത്. 

500, 1000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകൾ നവംബർ 10 മുതൽ വിതരണത്തിനെത്തുമെന്നും അദ്ദേഹം അറിയിച്ചു.  നിലവിൽ പ്രചാരത്തിലിരിക്കുന്ന ₹100, ₹50, ₹20, ₹10, ₹5 നോട്ടുകൾ പിൻവലിക്കില്ലെന്നും രാഷ്ട്രത്തോട് ചെയ്ത അഭിസംബോധനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തു തീവ്രവാദപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന കള്ളനോട്ടിന്റേയും, കള്ളപ്പണത്തിന്റേയും ഉപയോഗം ഇതോടെ ഇല്ലാതാവുമെന്നും, അഴിമതി കുറയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി


നവംബർ 8 ന് ഹൗറയിലെ എ.ടി.എം. നു മുന്നിൽ നൂറു രൂപ നോട്ടിനായി ക്യൂ നിൽക്കുന്നവർ.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, തൊട്ടടുത്ത ആഴ്ചകളിൽ സാമ്പത്തികമേഖലയിൽ കനത്ത ഇടിവ് അനുഭവപ്പെട്ടു. ആവശ്യത്തിനുള്ള നോട്ടുകൾ ലഭ്യമല്ലാതായി. തങ്ങളുടെ കൈയ്യിലുള്ള നോട്ടുകൾ മാറിയെടുക്കാൻ വേണ്ടി, ആളുകൾക്ക് മണിക്കൂറുകളോളം വരികളിൽ നിൽക്കേണ്ടതായി വന്നു.


റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, 2018 ൽ പുറത്തു വിട്ട കണക്കു പ്രകാരം, മൂല്യം ഇല്ലാതാക്കിയ നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി പറയുന്നു. ₹15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു മൂല്യമില്ലാതാക്കിയത്, ഇതിൽ ₹15.30 ലക്ഷം കോടി രൂപയും തിരിച്ചെത്തി. ₹10,720 കോടി രൂപമാത്രമാണു, ബാങ്കുകളിൽ തിരിച്ചെത്താതിരുന്നത്.രാജ്യത്തു നിലവിലുണ്ടായിരുന്നു എന്നു പറയപ്പെടുന്ന കള്ളപ്പണം തിരിച്ചുപിടിക്കാനാണു നാണയമൂല്യമില്ലാതാക്കൽ എന്ന സർക്കാരിന്റെ ലക്ഷ്യം ഇതോടെ ഇല്ലാതായി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിറ്റേന്നു ഉച്ചക്കുശേഷം, രാജ്യത്തെ ഓഹരികമ്പോളത്തിൽ 6 ശതമാനത്തോളം ഇടിവു രേഖപ്പെടുത്തി.രാജ്യത്തെ വ്യാവസായിക ഉത്പാദനവും, മൊത്ത ആഭ്യന്തര ഉത്പാദനവും ഇടിഞ്ഞു.

Post a Comment

Thanks

أحدث أقدم