മൂന്നിയൂർ: മുപ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അംഗനവാടി കെട്ടിടം നിർമ്മിക്കാൻ സ്വന്തം ഭൂമി വിട്ട് നൽകി ജലവിഭവ വകുപ്പ് .
മൂന്നിയൂർ പഞ്ചായത്ത് പത്താം വാർഡിലെ തെക്കെ പാടം പ്രദേശത്ത് ജീർണ്ണാവസ്ഥയിൽ താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തിക്കുന്ന 129-ാം നമ്പർ അംഗനവാടിക്കാണ് കെടിടം നിർമ്മിക്കാൻ കേരള ജല വിഭവ വകുപ്പിന്റെ അധീനതയിലുള്ള മൂന്ന് സെന്റ് സ്ഥലം വിട്ട് നൽകിയത്. വാർഡ് മെമ്പർ കല്ലൻ അഹമ്മദ് ഹുസൈന്റെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് സ്ഥലം ലഭ്യമായത്.
തെക്കെ പാടം എൽ.ഐ.സ്കീമിന്റെ വലതു ശാഖാ കനാലിന്റെ വലത് ഭാഗത്താണ് അംഗനവാടി നിർമ്മിക്കുന്നതിനാവശ്യമായ ഭൂമി വിട്ട് നൽകിയിട്ടുള്ളത്. ജല വിഭവ വകുപ്പ് വിട്ട് നൽകിയ ഭൂമിയിൽ അംഗനവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി 28 ലക്ഷം രൂപ ഐ.സി.ഡി.എസ് മുഖേന കേന്ദ്ര ഫണ്ട് വിഹിതവും ലഭ്യമായിട്ടുണ്ട്. ഒരു പ്രദേശത്തിന്റെ ഏറെ നാളത്തെ ആഗ്രഹ സഫലീകരണമാണ് ഇതോടെ ഇവിടെ പൂവണിയുന്നത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks