കുന്ദമംഗലം: പതിമംഗലത്ത് സമീപത്തെ വീടുകളില്‍ വൻ കവര്‍ച്ച. ചുലാംവയല്‍ അമ്പലപറമ്പില്‍ സത്താറിന്റെ വീട്ടിലും സമീപത്തെ ഉമ്മറിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. ഇതിനടുത്തു തന്നെയുള്ള ഫാരിസിന്റെ വീട്ടില്‍ മോഷണ ശ്രമവുമുണ്ടായി. സത്താറിന്റെ വീട്ടില്‍ നിന്നും 1,90,000 രൂപയും സ്വര്‍ണ്ണവും ഉമ്മറിന്റെ വീട്ടില്‍ നിന്നും 2000 രൂപയും ഒരു സ്വര്‍ണ വളയുമാണ് നഷ്ടമായത്. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് മോഷണം നടന്നത്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന സത്താറിന്റെ വീടിന്റെ പുറക് വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. വീട്ടില്‍ കുടുംബങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിദഗ്ദമായി പണവും സ്വര്‍ണ്ണവുമായി മോഷ്ടാവ് കടന്ന് കളയുകയിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

Post a Comment
Thanks