കോഴിക്കോട് | തീവണ്ടികളിൽ ഇനി സ്ലീപ്പർ ക്ലാസ് യാത്രക്കാർക്കും പുതച്ചുറങ്ങാം. ബെഡ്ഷീറ്റ്, തലയണ ഉൾപ്പെട്ട ബെഡ് റോൾ കിട്ടും. പണം നൽകി ഉപയോഗിക്കുാവുന്ന ഈ പദ്ധതി ചെന്നൈ ഡിവിഷനിലെ 10 തീവണ്ടികളിൽ ജനുവരി ഒന്നിന് തുടങ്ങും.
കേരളത്തിലൂടെ ഓടുന്ന മംഗളൂരു-ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് (12685/ 12686), പാലക്കാട് എക്സ്പ്രസ് (22651/ 22652), തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (12695/12696), ആലപ്പി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് (22639/ 22640), മംഗളൂരു-ചെന്നൈ എക്സ്‌പ്രസ് (16159/16160) എന്നീ വണ്ടികളിൽ ഈ സൗകര്യം ലഭ്യമാകും.
ഒരു ബെഡ്ഷീറ്റ്, തലയണ, തലയണ കവർ എന്നിവയ്ക്ക് 50 രൂപയാണ്. തലയണയ്ക്കും തലയണ കവറിനും 30 രൂപയും ബെഡ്ഷീറ്റിന് മാത്രമായി 20 രൂപയുമാണ് ഈടാക്കുന്നത്. തീവണ്ടികളിലെ എസി സ്ലീപ്പർ കോച്ചുകളിൽ ബെഡ് റോൾ സൗജന്യമായി നൽകുന്നുണ്ട്.
إرسال تعليق
Thanks