വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു; 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കും ഉയര്‍ന്ന നിരക്ക്



ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ ഭേദഗതി പ്രകാരമാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നടപടി. 


വാഹനത്തിന്റെ കാലപ്പഴക്കം വിഭാഗം എന്നിവ അനുസരിച്ചായിരിക്കും ഫിറ്റ്‌നസ്സ് ടെസ്റ്റിനുള്ള ഫീസ് ഘടനയില്‍ മാറ്റങ്ങളുണ്ടാകുക. ഭേദഗതികള്‍ക്ക് മുമ്പ്, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്കായിരുന്നു ഫിറ്റനസ് പരിശോധന ബാധകമായിരുന്നത്. എന്നാല്‍, പുതിയ ഭേദഗതി പ്രകാരം 10 വര്‍ഷം പഴക്കമുള്ള  വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ന്ന നിരക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ദ്ധനവ് ഉടനടി പ്രാബല്യത്തില്‍ വരും

Post a Comment

Thanks

Previous Post Next Post