സ്വർണത്തിൽ വീണ്ടും ഇടിവ്: പുതിയ വില അറിയാം


സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്‌ച പവൻ്റെ വില 600 രൂപ കുറഞ്ഞ് 91,720 രൂപയായി. 92,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 75 രൂപ കുറഞ്ഞ് 11,465 രൂപയുമായി. ഇതോടെ നാല് ദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 5,640 രൂപയാണ്.


രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,082.95 ഡോളർ നിലവാരത്തിലെത്തി. ഡോളർ സൂചികയിലെ നേരിയതോതിലുള്ള മുന്നേറ്റമാണ് നിലവിലെ വില വ്യതിയാനത്തിന് പിന്നിൽ. ചൈനീസ് സർക്കാരുമായുള്ള യുഎസിൻ്റെ അനുകൂല വ്യാപാര കരാർ ചർച്ചകളും സ്വർണത്തെ ബാധിച്ചു.


നിക്ഷേപകർ വൻതോതിൽ ലാഭമെടുക്കുന്നതും സ്വർണ വിപണിയിലെ തിരുത്തലിന് കാരണമായിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم