തൃശൂര്‍: കുപ്പിയുടെ അടപ്പ് വിഴുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു. തൃശൂര്‍ എരുമപ്പെട്ടിയിലാണ് ദാരുണമായ സംഭവം. തൃശൂര്‍ ആദൂര്‍ കണ്ടേരി വളപ്പില്‍ ഉമ്മർ മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹല്‍ (4) ആണ് മരിച്ചത്.
കളിക്കുന്നതിനിടെ കുട്ടി കുപ്പിയുടെ അടപ്പ് വിഴുങ്ങുകയായിരുന്നു. കുഴഞ്ഞു വീണ കുട്ടിയെ മരത്തംകോട് അൽഅമീൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. ഇതുമൂലം ശ്വാസംമുട്ടി ആയിരിക്കാം കുട്ടി മരിച്ചതെന്നാണ് നിഗമനം.
إرسال تعليق
Thanks