ആഴ്‌ചച്ചന്ത തുടങ്ങണം -എൻസിപി(എസ്)

താനൂർ: കർഷകരുടെ ഉത്പന്നങ്ങളുടെ പ്രദർശനത്തിനും വിപണത്തിനും താനൂർ നഗരസഭാപരിധിയിൽ ആഴ്‌ചച്ചന്ത ആരംഭിക്കണമെന്ന് എൻസിപി(എസ്) താനൂർ ബ്ലോക്ക് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. 23-ന് താനൂരിൽ നടക്കുന്ന ജില്ലാതല ശില്പശാല വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.

  ജില്ലാ പ്രസിഡൻറ് കെ.പി. രാമനാഥൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ഹംസു മേപ്പുറത്ത് അധ്യക്ഷനായി. ടി.എൻ. ശിവശങ്കരൻ, സി.പി. രാധാകൃഷ്ണൻ, ഒ. സുരേഷ്‌ബാബു, എ. ഗിരീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Thanks

أحدث أقدم