കേരള സറ്റേറ്റ് അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ഷീബക്ക് വീണ്ടും മെഡൽ .


അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ വയനാട് വെച്ച് നടത്തിയ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 50+ ഇനത്തിൽ ഷോട്ട്പുട്ടിൽ വെങ്കലമേഡലും ജാവലിംഗ് ത്രോയിൽ വെള്ളിമേഡലും നേടി പരപ്പനങ്ങാടി സ്വദേശി ഷീബ  നാടിന് അഭിമാനമായി. പരപ്പനങ്ങാടി കുറുപ്പൺകണ്ടി രമേശിന്റെ ഭാര്യയാണ് ഷീബ. തിരൂരങ്ങാടി ഗവ: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ്  ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.  വോളിബോൾ നാഷണൽ പ്ലെയറും മാസ്റ്റേഴ്സ് ഇന്റർനാഷണൽ അത്‌ലറ്റ് കൂടിയായ ഷീബ പരപ്പനങ്ങാടി വാക്കേഴ്‌സ് ക്ലബ് അംഗം കൂടിയാണ്. ഇന്റർനാഷണൽ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്തിട്ടുള്ള ഷീബയെ ഒരു മാസം മുമ്പ് തിരൂരങ്ങാടിയിലെത്തിയ ആരോഗ്യ വകുപ്പ് മന്ത്രി നേരിട്ട് ആശ്ലേഷിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم