ചേളന്നൂരിൽ വിദേശമദ്യ വിൽപ്പന; ഒരാൾ അറസ്റ്റിൽ

 


ചേളന്നൂർ: എക്സൈസ് ഇൻസ്പെക്ടർ ഷിജു ഇ.ടി.യുടെ നേതൃത്വത്തിൽ അമ്പലപ്പാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ 16 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തിയ കുറ്റത്തിന്  ഒരാളെ അറസ്റ്റ് ചെയ്തു.


അമ്പലപ്പാട്  ചീപ്പാചിക്കുഴി വീട്ടിൽ ഭാസ്കരന്റെ മകൻ രാജേഷ് ആണ് പിടിയിലായത്.


CR. No. 125/2025 ആയി Abkari Act U/s 55(i), 13 r/w 63 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. 

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


പരിശോധനാ സംഘത്തിൽ CEO ശ്യാം പി.ഒ.(g), നൗഫൽ, ഷൈജു കെ.സി., ദീപേഷ് കെ., WCEO അഭിഷ, AEI(g) സിറാജ് എന്നിവർ പങ്കെടുത്തു.

Post a Comment

Thanks

أحدث أقدم